മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് തടയണമെന്ന പിസി ജോര്‍ജിന്‍റെ(pc george) ആവശ്യം കോടതി(court) തള്ളി. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്നായിരുന്നു പി സി ജോർജിൻ്റെ ആവശ്യം.
പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം പതിനാറിലേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശം നൽകി.
കൊച്ചി വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്.
പിസി ജോര്‍ജ് സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; കേസ് 17ലേക്ക് മാറ്റി
പി.സി. ജോര്‍ജിന്റെ (pc george)ജാമ്യം(bail) റദ്ദാക്കല്‍ ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷന്‍. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വിശദമായ വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ അപേക്ഷ കോടതി മാറ്റി. ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതി വരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പ്രോസിക്യൂഷന്‍ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകള്‍ പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കി.
വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പി സി ജോര്‍ജ്ജ് വീണ്ടും മതവിദ്വേഷപ്രസംഗം നടത്തിയത്.വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പി സി ജോര്‍ജ്ജ് സംസാരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് കേസെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.