കൊവിഡ് 19(covid19) ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.
കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 55 നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് വായ്പ ലഭിക്കുക. അപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്‌സൈറ്റിലോ 0471 2454570/89, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.