രുചിയൂറും ‘അവില്‍ മില്‍ക്ക്’ നൊടിയിടയിൽ ഉണ്ടാക്കാം

അടുക്കളയില്‍ ഉള്ള ചേരുവകള്‍ മാത്രം മതി കിടിലന്‍ അവില്‍ മില്‍ക്ക് ഉണ്ടാക്കാന്‍. ഒരിക്കല്‍ ടേസ്റ്റ് ചെയ്താല്‍ പിന്നീട് ഇത് നിങ്ങളുടെ വീട്ടിലെ സ്ഥിര സാന്നിധ്യമായി മാറുമെന്നതില്‍ സംശയമില്ല. കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയാണ് അവില്‍ മില്‍ക്കിന്റേത്. അത്താഴത്തിനും ഉച്ച ഭക്ഷണത്തിനും പകരം ഇത് കുടിച്ചാല്‍ വയറും മനസ്സും നിറയും.

ആവശ്യമായ ചേരുവകള്‍

ഒരു ഗ്ലാസ് അവല്‍ മില്‍ക്ക് തയാറാക്കാന്‍

1. തണുത്ത പാല്‍ – 1 കപ്പ്
2. നന്നായി വറുത്ത അവല്‍ – ¼ കപ്പ്
3. ചെറുപഴം – 2-3 എണ്ണം
4. പഞ്ചസാര – 1 1/2 ടേബിള്‍ സ്പൂണ്‍
5. കപ്പലണ്ടി/ നിലക്കടല വറുത്തത് – 2 ടേബിള്‍ സ്പൂണ്‍
6. ബിസ്‌ക്കറ്റ് – 1-2 എണ്ണം (പൊടിച്ചത്)
7. കശുവണ്ടി, പിസ്ത, ബദാം – അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം

പാലിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

പഴം നന്നായി ഉടച്ച് ഒരു ഗ്ലാസ്സിലേക്ക് ഇടുക, അതിന് മുകളിലായി വറുത്ത അവല്‍, നിലക്കടല (കപ്പലണ്ടി), ബിസ്‌ക്കറ്റ് പൊടിച്ചതും ചേര്‍ത്ത് മുകളില്‍ പാല്‍ മെല്ലെ ഒഴിച്ചു കൊടുക്കുക. ഒരിക്കല്‍ കൂടി എല്ലാ ചേരുവകളും ആവര്‍ത്തിച്ച് ഗ്ലാസിലേക്ക് ഇടുക. ഒരു വലിയ സ്പൂണ്‍ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിച്ച് കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News