Supreme Court: വിവാഹ ബന്ധത്തിലെ ബലാത്സംഗം; ദില്ലി ഹൈക്കോടതിയിൽ ഭിന്ന വിധി; ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക്

വിവാഹ ബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമോ എന്ന വിഷയത്തിൽ ഹര്‍ജികള്‍ ഹൈക്കോടതി സുപ്രീംകോടതിക്ക്(supreme court) വിട്ടു. ദില്ലി ഹൈക്കോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതോടെയാണ് വിഷയം പരമോന്നത കോടതിയുടെ പരിഗണയിലേക്ക് എത്തുന്നത്.

ഭര്‍തൃ ബലാത്സംഗത്തിന് ലഭിക്കുന്ന ഇളവ് ഭരണഘടനാവിരുമാണെന്നും അല്ലെന്നും ദില്ലി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ നിലപാട് എടുക്കുകയായിരുന്നു. ജസ്റ്റിസ് രാജീവ് ശക്തധര്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിഷയത്തില്‍ ഭിന്നവിധികള്‍ പുറപ്പെടുവിച്ചത്.

വൈവാഹിക ബലാത്സംഗക്കുറ്റത്തില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്‌ധേര്‍ ചൂണ്ടിക്കാട്ടി.

വൈവാഹിക ബലാത്സംഗം വ്യവസ്ഥ, തുല്യത അടക്കം അവകാശങ്ങള്‍ നിഷേധിക്കുന്നതല്ല എന്ന് ജസ്റ്റിസ് സി. ഹരിശങ്കര്‍ വ്യക്തമാക്കി. ഭിന്നതയെ തുടര്‍ന്ന് വിഷയത്തില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെയെന്ന് ഇരു ജഡ്ജിമാരും വിധിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News