Supreamcourt; വിവാഹ ബന്ധത്തിലെ ലൈംഗീകാതിക്രമം ക്രിമിനൽ കുറ്റമോ? ഇനി സുപ്രീംകോടതി തീരുമാനിക്കും

വിവാഹ ബന്ധത്തിലെ ലൈംഗീകാതിക്രമം ക്രിമിനൽ കുറ്റമാണോ എന്ന ഹർജിയിൽ ദില്ലി ഹൈക്കോടതിയിൽ ഭിന്ന വിധി.

ഭർതൃ ബലാത്സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്തധേര്‍ വിധിച്ചപ്പോള്‍ രണ്ടാമത്തെ ജസ്റ്റിസ് സി ഹരിശങ്കര്‍ അതിനെതിരെയും വിധിയെഴുതി. ഭിന്ന വിധിയുണ്ടായ സാഹചര്യത്തില്‍ കേസ് ദില്ലി ഹൈക്കോടതി സുപ്രീംകോടതിയുടെ പരിഗണനക്ക് വിട്ടു.

വിവാഹ ബന്ധത്തിലെ ലൈംഗീകാതിക്രമം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് മാരായ രാജീവ് ശക്ത ധേറും സി ഹരിശങ്കറും ഭിന്ന വിധി പുറപ്പെടുവിച്ചത്. വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗീക അതിക്രമത്തിന് ഇളവ് അനുവദിക്കില്ല , ഇന്ത്യൻ ശിക്ഷാ നിയമം 375 -2 പ്രകാരം ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് ശക്തധേർ വിധിച്ചു. എന്നാൽ ഭരണഘടന വിരുദ്ധമല്ലെന്ന നിലപാടാണ് ജസ്റ്റിസ് സി ഹരിശങ്കർ സീകരിച്ചത്. ശിക്ഷ നിയമത്തിലെ 375 പ്രകാരം ബലം പ്രയോഗിച്ച് ഭർത്താവ് ഭാര്യയുമായി ലൈംഗീകമായി ആക്രമിച്ചാല്‍ അത് കുറ്റമായി കണക്കാനാവില്ല. ഭർത്താവിന് ലഭിക്കുന്ന ഈ നിയമ പരിരക്ഷ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

അതേസമയം, കേസില്‍ വ്യക്തമായ നിലപാട് അറിയിക്കാതെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. തീരുമാനം കോടതി എടുക്കണമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. രണ്ടംഗ ബെഞ്ചില്‍ ഭിന്ന വിധി ഉണ്ടായ സാഹചര്യത്തില്‍ കേസ് ഭരണഘടനയുടെ .134 -ാം അനുഛേദം അനുസരിച്ചാണ് ദില്ലി ഹൈക്കോടതി സുപ്രീംകോടതിയുടെ പരിഗണനക്ക് വിട്ടത്. ഭതൃബലാല്‍സംഗം വിവാഹ മോചനം അനുവദിക്കാന്‍ തക്ക ക്രൂരകൃത്യമാണെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ട്. മറ്റ് ഹൈക്കോടതികളിലും ഇത്തരം കേസുകളില്‍ വിധികള്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം ഇനി സുപ്രീംകോടതിയുടെ മുമ്പിലേക്ക് എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here