കാന്‍ ചലച്ചിത്ര മേള; ഇന്ത്യയെ പ്രതിനിധീകരിച്ച് നയന്‍താരയും

കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ താരം നയന്‍താരയും എത്തും . മേളയുടെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ് നയന്‍താരയും ഭാഗമാവുക.

സംഗീത സംവിധായകര്‍ എ ആര്‍ റഹ്മാന്‍, റിക്കി കെജ് എന്നിവരും ഗായകന്‍ മമെ ഖാന്‍ എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. താരങ്ങളില്‍ നിന്നും അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മധവന്‍, പൂജ ഹെഗ്‌ഡെ, തമന്ന ഭാട്ടിയ വാമി ത്രിപാഠി എന്നിവരും മേളയുടെ ഭാഗമാകും.

സംവിധായകന്‍ ശേഖര്‍ കപൂര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരും ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടാകും.കാന്‍ ചലച്ചിത്രമേള മെയ് 17ന് ആരംഭിക്കും. ബോളിവുഡ് താരം ദീപിക പദുകോണ്‍ ജൂറി അംഗമായിരിക്കും എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ കാന്‍ മേളയ്ക്കുണ്ട്. മെയ് 28നാണ് മേള അവസാനിക്കുന്നത്.

ബോളിവു‍ഡ് തന്നെ അർഹിക്കുന്നില്ല’; തെലുങ്ക് സിനിമയുടെ ഭാ​ഗമാകാനാണ് ആ​ഗ്രഹം: നടൻ മഹേഷ് ബാബു

എന്നും തെലുങ്ക് സിനിമകളുടെ ഭാ​ഗമായിരിക്കാനാണ് ആ​ഗ്രഹമെന്ന് തെന്നിന്ത്യൻ താരം മഹേഷ് ബാബു. ഹിന്ദിയിൽ നിന്ന് ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും താൻ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചത് അവർ തന്നെ അർഹിക്കത്തത് കൊണ്ടാണ് എന്നും താരം കൂട്ടിച്ചേർത്തു. തെലുങ്ക് ചിത്രം മേജറിന്റെ ട്രെയ്ലർ പ്രകാശനചടങ്ങിലാണ് മഹേഷ് ബാബുവിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ ആദ്യ പ്രൊഡക്ഷൻ സംരംഭം കൂടിയാണ് മേജർ.‌‌ പാൻ ഇന്ത്യൻ നടനായി മാറുക എന്നതിലുപരി ദക്ഷിണേന്ത്യയിൽ നിന്നുള്ള തെലുങ്ക് സിനിമ മേഖലയെ വിജയിപ്പിക്കലായിരുന്നു തന്റെ ലക്ഷ്യം. നിലവിൽ പാൻ ഇന്ത്യൻ തലത്തിൽ തെലുങ്ക് സിനിമകൾ ബോളിവുഡിനൊപ്പമെത്തി നിൽക്കുന്നു എന്നതിൽ സന്തോഷം. രാജ്യത്താകമാനം തെലുങ്ക് സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും മഹേഷ് ബാബു കൂട്ടിച്ചേർത്തു.

എനിക്ക് ഹിന്ദിയിൽ നിന്ന് ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു, പക്ഷെ അവർ എന്നെ അർഹിക്കുന്നില്ല. എനിക്ക് താരപരിവേഷം നൽകിയത് തെലുങ്ക് സിനിമയാണ്. ഇവിടെ തുടരാനാണ് താൻ ആ​ഗ്രഹിക്കുന്നൂത്. മറ്റൊരു ഇൻഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. അതിനായി സമയം കളയാൻ ആ​ഗ്രഹിക്കുന്നുമില്ല. ഞാൻ എന്നും തെലുങ്ക് സിനിമകളുടെ ഭാ​ഗമാകാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ അത് കാണണമെന്നുമാണ് ഞാൻ ആഗ്രഹുക്കുന്നത്. ഇപ്പോൾ അത് സാധ്യമായതിൽ അതിയായ സന്തോഷത്തിലാണ്. മഹേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News