
തൃക്കാക്കരയിൽ(thrikkakkara) അടുത്ത ദിവസം മുതല്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് ചലച്ചിത്ര താരം മണികണ്ഠന്‍ ആചാരി(manikandan achari). പനമ്പിളളി നഗറിലെ പര്യടനത്തിനെത്തിയ സ്ഥാനാർത്ഥി ഡോ. ജോയോട് തന്നെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അവിചാരിതമായാണ് സ്‌കൂട്ടറില്‍ വന്ന താരവും പര്യടനം നടത്തുകയായിരുന്ന സ്ഥാനാർത്ഥിയും കണ്ടുമുട്ടിയത്. സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നവർ താരത്തോട് വോട്ട് അഭ്യര്‍ത്ഥിച്ചപ്പോൾ പ്രതികരണം ഇങ്ങനെ.
‘അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന തന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ’ എന്നായിരുന്നു മറുപടി. അല്പ നേരം വിശേഷങ്ങള്‍ പങ്കുവെച്ച ശേഷമാണ് മണികണ്ഠന്‍ മടങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here