Pinarayi Vijayan: പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി നാളെ തൃക്കാക്കരയിലേക്ക്

ഇടതുമുന്നണി പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) നാളെ തൃക്കാക്കരയിലെത്തും. എൽ ഡി എഫ്(ldf) നിയോജക മണ്ഡലം കൺവൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ
ഇടതു മുന്നണി സംസ്ഥാന നേതാക്കൾക്കൊപ്പം കെ വി തോമസും പങ്കെടുക്കും.

നിയോജക മണ്ഡലം കൺവൻഷനോടെ ഇടതു മുന്നണി പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കൂടി എത്തുന്നതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ ഘട്ടത്തിലേക്ക് കടക്കും.

വൈകിട്ട് 4 ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനിലാണ് കൺവൻഷൻ. യു ഡി എഫ് , എൻ ഡി എ മുന്നണികളും തൃക്കാക്കരയിലേക്കുള്ള മുഖ്യമന്ത്രിയുടെ വരവിനെ ഗൗരവത്തോടെയാണ് കാണുന്നത്.

മുഖ്യമന്ത്രി എത്തുന്നതിൻ്റെ ആവേശത്തിലാണ് ഇടതു ക്യാമ്പ്.
മുന്നണിയുടെ മറ്റ് നേതാക്കൾക്കൊപ്പം കെ വി തോമസും വേദിയിലെത്തുന്നു എന്നത് കൺവൻഷൻ്റെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഇടതു മുന്നണി സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെ വി തോമസ് ആദ്യമായി എത്തുന്ന വേദിയാണിത്. എൽഡിഎഫ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പ്‌ കമ്മറ്റി ഓഫീസ്‌ ഉദ്‌ഘാടനവും ഇതോടനുബന്ധിച്ച്‌ നടക്കും.

സ്ഥാനാർഥി ഡോ. ജോ ജോസഫ്‌, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്‌, തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി എം സ്വരാജ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എൽഡിഎഫ്‌ നേതാക്കളായ ജോസ്‌ കെ മാണി എംപി, രാമചന്ദ്രൻ കടന്നപ്പിള്ളി, പി സി ചാക്കോ, ബിനോയ്‌ ജോസഫ്‌, ജോർജ്‌ ഇടപ്പരത്തി, സാബു ജോർജ്‌, എ പി അബ്‌ദുൾ വഹാബ്‌ തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like