KV Thomas: വികസനത്തിന് വേണ്ടി തൃക്കാക്കരയിൽ എൽഡിഎഫ് ജയിക്കണം; കൈരളി ന്യൂസിൽ കെ വി തോമസ്

വികസനത്തിന് വേണ്ടി തൃക്കാക്കരയിൽ എൽഡിഎഫ്(ldf) ജയിക്കണമെന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കെ വി തോമസ്(kv thomas). തൃക്കാക്കര ഇനിയും വളരാനുണ്ട്.

അങ്ങനെ തൃക്കാക്കര വളരണമെങ്കിൽ വികസന കാഴ്ചപ്പാടുള്ള ഒരു സർക്കാർ വരണമെന്നും ആ കാഴ്ചപ്പാട് നമ്മുടെ മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം കൈരളി ന്യൂസ് ‘ന്യൂസ് ആൻഡ് വ്യൂസി’ൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

വികസനം ജനങ്ങളിലെത്തണം. ആ കാര്യത്തിൽ സിപിഐഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെടുക്കുന്ന സമീപനം വളരെ നല്ലതാണ്.

കെ വി തോമസിന്റെ വാക്കുകൾ

2018 മുതൽ എന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാനുള്ള ശ്രമം നടക്കുന്നു. 2019-ലെ സ്ഥാനാർഥി നിർണയത്തിൽ അതെല്ലാവരും കണ്ടതുമാണ്. അന്ന് ഞാൻ പറഞ്ഞത് നിങ്ങൾക്കെന്നെ സംഘടനയിൽ നിന്നും മാറ്റാനാകുമായിരിക്കും.

പക്ഷെ ഞാനൊരു കോൺഗ്രസുകാരനാണ്. മാനസികമായി കോൺഗ്രസിനെ സ്നേഹിക്കുന്നവരെ അതിൽ നിന്നും മാറ്റാനാകില്ലഎന്നാണ്. തൃക്കാക്കര ഇനിയും വളരാനുണ്ട്. അങ്ങനെ തൃക്കാക്കര വളരണമെങ്കിൽ വികസന കാഴ്ചപ്പാടുള്ള ഒരു സർക്കാർ വരണം.

ആ കാഴ്ചപ്പാട് നമ്മുടെ മുഖ്യമന്ത്രിക്കുണ്ട്. വികസനം ജനങ്ങളിലെത്തണം. ആ കാര്യത്തിൽ സിപിഐഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെടുക്കുന്ന സമീപനം വളരെ നല്ലതാണ്.

തന്നെ കോൺഗ്രസിസിൽ നിന്നും പുറത്താക്കാൻ സുധാകരാനാവില്ലെന്നും സുധാകരന് കോൺഗ്രസിന്റെ പാരമ്പര്യമില്ല എന്നാൽ തനിക്കതുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News