Thrikkakkara: ഡോ.ജോ ജോസഫിനെതിരെ അപരന്‍; തൃക്കാക്കരയിൽ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 18 പേർ

തൃക്കാക്കരയിലെ(thrikkakkara) എല്‍ഡിഎഫ്(ldf) സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെതിരെ അപരന്‍ മത്സരരംഗത്ത്. ചങ്ങനാശേരി സ്വദേശിയും പ്രവാസിയുമായ ജോമോന്‍ ജോസഫാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ജോമോന്‍ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. അതേസമയം മൂന്ന് മുന്നണികളുടെയും ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18 പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

ജനാധിപത്യ രീതിയില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് അപരനെ നിര്‍ത്തിയതെന്നും തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് പറഞ്ഞു.

അതേസമയം യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരില്ല. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ മൂന്ന് മുന്നണികളുടെയും ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കം 18 പേരാണ് മത്സരരംഗത്തുളളത്.

വ്യാഴാഴ്ചയാണ് പത്രികയുടെ സൂഷ്മപരിശോധന. ശനിയാഴ്ച വരെ പത്രിക പിന്‍വലിക്കും. അതോടെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുളള ചിത്രം വ്യക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News