കൈരളി ടിവി(kairali tv) യുഎസ്എയുടെ മൂന്നാമത് കവിത പുരസ്കാര ചടങ്ങ് ശനിയാഴ്ച ന്യൂയോർക്കിലെ കേരളസെന്ററിൽ നടക്കും. പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനാർഹയെ തെരെഞ്ഞെടുത്തത്.
ഇക്കുറി കവിത പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ്. മെയ് 14 ന്ഉച്ചക്ക് 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തും.
ഏറെ കാലത്തിനു ശേഷം ന്യൂയോർക്കിലെ മിസ്സ് ഇന്ത്യ പട്ടം ലഭിച്ച മലയാളി മീര മാത്യു, ന്യൂയോർക്ക് പൊലീസിലെ ആദ്യ മലയാളി വനിതാ സെക്കൻട് ഗ്രേഡ് ഡിക്ടറ്റീവ് ബിനു പിള്ള അബ്‌ദു ,അമേരിക്കൻ മലയാളീ പൊലീസ് അസോസിയേഷൻ ഫൗണ്ടർ പ്രസിഡന്റ് തോമസ് ജോയി എന്നിവർക്ക് കൈരളി ടിവിയുടെ പ്രത്യേക ആദരവ് നൽകുന്നു.
തുടർന്ന് പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര “നവമാധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ , സംഘടനാ പ്രവർത്തകർ സംസാരിക്കും.
മാധ്യമ പ്രവർത്തകരായ റോയ്, ജോർജ് ജോസഫ്, താജ് മാത്യു ,കേരള സെന്റർ പ്രസിഡന്റ് അലക്‌സ് കാവുമ്പുറത്തു ,ബാബു സ്റ്റീഫൻ ,സജിമോൻ ആന്റണി ,ബേബി ഊരാളിൽ, ഇ എം സ്റ്റീഫൻ , മനോഹർ തോമസ് , ജോസ് ചെരിപുറം, കെ കെ ജോൺസൺ ,പി ടി പൗലോസ്, ശോശാമ്മ ആൻഡ്രൂസ് , മേരി ഫിലിപ്പ് , ജെസ്സി ജെയിംസ് , ഷൈലപോൾ , ജേക്കബ് മാനുവൽ എന്നിവർ ആശംസകൾ അർപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.