Alappuzha: മാന്നാര്‍ പരുമലയില്‍വസ്ത്ര വ്യാപാര ശാലയിൽ വന്‍ തീപിടിത്തം കോടികളുടെ നഷ്ടം

മാന്നാര്‍ പരുമലയില്‍വസ്ത്ര വ്യാപാര ശാലയിൽ വന്‍ തീപിടിത്തം കോടികളുടെ നഷ്ടം.മാന്നാര്‍ ടൗണിൽ മുസ്ലീം പള്ളിക്ക് സമീപമുള്ള മെട്രോ സില്‍ക്‌സ് എന്ന വസ്ത്രാലയത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് വസ്ത്രാലയത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം പുക ഉയര്‍ന്നത്.

തുടര്‍ന്ന് മൂന്നാം നിലയിലേക്കും തീ പടരുകയായിരുന്നു. സമീപത്തെ ഗോഡൗണിലും തീ പകര്‍ന്നു. കായംകുളം, തിരുവല്ല, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, ചെങ്ങന്നൂർ, തകഴി എന്നിവടങ്ങളിൽ നിന്ന് 15 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കുന്നതിനായി എത്തിയത്. തീ നിയന്ത്രണ വിധേയമാക്കിയത് .ഒരു കോടി രൂപയിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

ഫയർ ഫോഴ്സിനും പോലീസിനുമൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങൾ, മാന്നാർ എമർജൻസി റെസ്‌ക്യു ടീം അംഗങ്ങൾ നാട്ടുകാർ എന്നിവരും തീയണക്കുന്നതിന് നേതൃത്വം നൽകി.സമീപകടകളിലെ വ്യാപാരികളും മുസ്ലീം പള്ളിയില്‍ വന്നവരുമാണ് തീ ഉയര്‍ന്നത് ആദ്യം കണ്ടത്. ഇതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപാണ് പരുമല ജങ്ഷനിൽ സൂപ്പർ മാർക്കറ്റ് അഗ്നിക്കിരയായി നശിച്ചത്.

മാന്നാറിൽ ഒരു ഫയർ സ്റ്റേഷൻ വേണം എന്നുള്ള ആവശ്യം ശക്തമാണ്.മാന്നാറിൽ ഒരു അഗ്നി രക്ഷ നിലയം ഉണ്ടെങ്കിൽ അടിയന്തിര ഇടപെടൽ നടത്താൻ കഴിയും പത്ത് കിലോമീറ്റർ അകലെ നിന്ന് വേണം ഇപ്പോൾ മാന്നാറിൽ ഒരു സംഭവം ഉണ്ടായാൽ ഫയർ യൂണിറ്റുകൾ എത്താൻ.അപ്പോളേക്കും ഒരു പരിധി വരെ നാശനഷ്ടം സംഭവിച്ചു കഴിഞ്ഞിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here