Kollam: കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

കൊല്ലം കൊട്ടിയം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധിനായുള്ള രക്ഷാപ്രവര്‍ത്തനമാണ് തുടരുന്നത്. രക്ഷാപ്രവര്‍ത്തനം 24 മണിക്കൂര്‍ പിന്നിട്ടു. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

70അടി താഴ്ചയുള്ള ഉള്ള കിണറിന് സമാന്തരമായി 60 അടി താഴ്ചയില്‍ വലിയ കിടങ്ങ് നിര്‍മ്മിക്കുന്നത് തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കിണറില്‍ റിംഗ് ഇറക്കുന്നതിനിടെ സുധീര്‍ അപകടത്തില്‍പ്പെട്ടത്. കിണറില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ മണ്ണിടിഞ്ഞ് മണ്ണും റിങും സുധീറിന് മേല്‍ പതിക്കുകയായിരുന്നു.

Alappuzha; ആലപ്പുഴയിലെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും മരണം; ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു

രണ്ടു കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് റെനീഷിനെതിരെ പൊലീസ് കേസെടുത്തു.

ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു, സ്ത്രീപീഡനവും പ്രേരണ കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.രണ്ടു കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് റെനീഷിനെതിരെ പൊലീസ് കേസെടുത്തു.

ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു, സ്ത്രീപീഡനവും പ്രേരണ കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News