Al-Jazeera: അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അക്ലെഹിനെ ഇസ്രായേലി പട്ടാളം വെടിവച്ചു കൊന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹം: എം എ ബേബി

അല്‍ ജസീറ ടെലിവിഷന്റെ പലസ്തീനിലെ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബു അക്ലെഹിനെ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രായേലി പട്ടാളം വെടിവച്ചു കൊന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അമേരിക്കന്‍ ഇസ്രായേലി ശക്തികള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തോട് കാണിക്കുന്ന പൈശാചികമായ വൈരാഗ്യം വ്യക്തമാക്കുന്നതാണ് സംഭവമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വെസ്റ്റ് ബാങ്കിലെ ജെനിന്‍ പട്ടണത്തില്‍ ഇസ്രായേലി പട്ടാളം നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഷിറീന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഫേസ്ബുക്ക കുറിപ്പ്…
അല്‍ ജസീറ ടെലിവിഷന്റെ പലസ്തീനിലെ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബു അക്ലെഹിനെ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രായേലി പട്ടാളം വെടിവച്ചു കൊന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
അമേരിക്കന്‍- ഇസ്രായേലി ശക്തികള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തോട് കാണിക്കുന്ന പൈശാചികമായ വൈരാഗ്യം വ്യക്തമാക്കുന്നതാണ് ഈ സംഭവം. വെസ്റ്റ് ബാങ്കിലെ ജെനിന്‍ പട്ടണത്തില്‍ ഇസ്രായേലി പട്ടാളം നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ആണ് ഒരു പ്രകോപനവും ഇല്ലാതെ, ഏറ്റവും അറിയപ്പെടുന്ന പലസ്തീനിയന്‍ പത്രപ്രവര്‍ത്തകയെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ തന്നെ തലയ്ക്ക് വെടിവെച്ച് കൊന്നത്.

പാലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഇത്തരം കൊലപാതകങ്ങളിലൂടെ ഇല്ലാതാക്കാന്‍ ആവില്ല എന്ന് കൂടുതല്‍ ഉച്ചത്തില്‍ പറയേണ്ടിയിരിക്കുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്നത് അധരവ്യായാമം മാത്രമാകരുത് എന്ന് പടിഞ്ഞാറന്‍ ശക്തികളെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു.

shireen abu akleh: റിപ്പോർട്ടിങ്ങിനിടെ അൽജസീറ മാധ്യമ പ്രവർത്തകയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു

അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51)(shireen abu akleh) യാണ് കൊല്ലപ്പെട്ടത്. ജെനിൻ നഗരത്തിലെ ഇസ്രായേൽ അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു.

അൽ ജസീറയുടെ മറ്റൊരു മാധ്യമപ്രവർത്തകനായ അലി സമൗദിക്കും വെടിയേറ്റെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൗദിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

യുദ്ധമേഖലയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ജേർണലിസ്റ്റുകൾ ധരിക്കുന്ന പ്രസ് വെസ്റ്റ് ഷിറിൻ അബൂ ധരിച്ചിരുന്നെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. വെടിയേറ്റ ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അബു ആഖിലയുടെ തലക്കാണ് വെടിയേറ്റതെന്ന് അൽജസീറയുടെ നിദ ഇബ്രാഹിം പറഞ്ഞു.

അൽ ജസീറയുടെ ആദ്യ ഫീൽഡ് ലേഖകരിൽ ഒരാളായിരുന്നു അബൂ ആഖില, 1997 ലാണ് അവർ ജോലിയിൽ പ്രവേശിച്ചത്. ഇസ്രായേൽ സുരക്ഷാ സേന ബോധപൂർവം അബൂ ആഖിലയെ ലക്ഷ്യമാക്കി കൊലപ്പെടുത്തുകയാണെന്ന് അൽ ജസീറ അധികൃതര്‍ ആരോപിച്ചു. ഇസ്രായേലിനെ അപലപിക്കാനും ഉത്തരവാദികളാക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.അതേ സമയം സംഭവത്തിൽ ഇസ്രായേലി-പലസ്തീൻ സംയുക്ത അന്വേഷണ നടത്തുമെന്ന് ഇസ്രായേലി വിദേശകാര്യ മന്ത്രി യെയർ ലാപിഡ് ട്വിറ്ററിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News