DYFI: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കൊൽക്കത്ത റാണി റാഷ്മണി റോഡിൽ പതിനായിരക്കണക്കിനു യുവജനങ്ങൾ അണിനിരക്കുന്ന മഹാസംഗമത്തോടെ ഡിവൈഎഫ്‌ഐ(dyfi) 11–-ാം അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 27 വർഷത്തിനുശേഷമാണ്‌ നഗരം വീണ്ടും അഖിലേന്ത്യ സമ്മേളനത്തിന്‌ വേദിയാകുന്നത്‌.

സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിൽനിന്നുള്ളവർ ഹൗറ, സിയാൾദ റെയിൽവേ സ്‌റ്റേഷനുകളിൽ കേന്ദ്രീകരിച്ച് പ്രകടനമായി നഗരത്തിലേക്ക് കടക്കും. യുവ ബ്രിഗേഡിന്റെ മാർച്ചുമുണ്ടാകും.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം അധ്യക്ഷനാകും.

മാസങ്ങൾക്കുമുമ്പ് പ്രക്ഷോഭത്തിനിടെ ബംഗാളിൽ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട സയ്ദുൾ ഇസ്ലാം മിഥ്യയുൾപ്പെടെ സമ്മേളനകാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസാക്ഷികളായവരുടെ വീടുകളിൽനിന്നുള്ള പതാകകൾ പൊതുസമ്മേളന നഗരിയിൽ ഉയർത്തും.

വെള്ളി രാവിലെ പത്തുമുതൽ ഞായർവരെ സാൾട്ട് ലേക്ക് ഈസ്‌റ്റേൺ സോൺ കൾച്ചറൽ സെന്ററിലെ ദ്യോഗോ മറഡോണ നഗറിൽ പ്രതിനിധി സമ്മേളനം. മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്‌ഘാടനം ചെയ്യും.

മൂന്നുദിവസവും സമ്മേളന നഗറിൽ വിവിധ വേദികളിൽ കലാപരിപാടികൾ, സെമിനാറുകൾ, പുസ്തക– ചരിത്ര– ചലച്ചിത്ര പ്രദർശനം എന്നിവയുണ്ടാകും. സെമിനാറിൽ കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉൾപ്പെടെ വിവധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here