R Bindu: പെൺകുട്ടികൾ തീപ്പന്തമായി കത്തിനിൽക്കുന്ന കാലമാണിത്; അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്; മന്ത്രി ആർ ബിന്ദു

സമസ്ത വേദിയിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (R Bindu). പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.

മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ നല്ല മുന്നേറ്റം നടത്തുന്നുണ്ടെന്നും പെൺകുട്ടികൾ തീപ്പന്തമായി കത്തിനിൽക്കുന്ന കാലമാണിതെന്നും മന്ത്രി പറഞ്ഞു.

Samastha: പെണ്‍കുട്ടിയെ വേദിയില്‍നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ സമസ്തക്കെതിരെ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്

പെണ്‍കുട്ടിയെ വേദിയില്‍നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ സമസ്തക്കെതിരെ കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനങ്ങള്‍. പെണ്‍കുട്ടിയുടെ ആത്മാഭിമാനം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്.

ഇനി ജീവിതത്തില്‍ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ പെണ്‍കുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയില്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ സമസ്ത നേതാക്കളെ ന്യായീകരിക്കാന്‍ ഉള്ള ശ്രമം ദൗര്‍ഭാഗ്യകരം.

ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും. ഈ പെണ്‍കുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേല്‍ വിവേചനം ചൊരിയരുത്. ഭരണഘടനയും അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല.

കേരളത്തില്‍ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രം. ഓരോ സമുദായവും സ്വയം വിമര്‍ശനത്തിലൂടെയാണെന്ന് സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉള്‍ക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണമെന്നും കാലത്തിനനുസരിച്ച് സ്വയം വിമര്‍ശനം നടത്താന്‍ കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here