Kapil Sibal: കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍; കപില്‍ സിബല്‍ വിട്ടു നില്‍ക്കും

നാളെ രാജസ്ഥാനിലെ ഉദയ്പൂരില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിട്ടുനില്‍ക്കും. വിട്ടു നില്‍ക്കുന്നതിന്റെ കാരണം വ്യക്തമല്ല. നേതൃത്വവുമായി കബില്‍ സിബലിന് അഭിപ്രായ ഭിന്നത നേരത്തെ തന്നെ ഉണ്ടായിരുന്നു. ജി 23 നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗ്രൂപ്പ് 23 നേതാക്കളുടെ വിമര്‍ശനം. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു. സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും ഗ്രൂപ്പ് 23 യോഗത്തില്‍ നേരത്തെ ഉയര്‍ന്നിരുന്നു.

Congress: മൂന്നുദിവസത്തെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിന് നാളെ തുടക്കം

മൂന്നുദിവസത്തെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിന് നാളെ രാജസ്ഥാനിലെ ഉദയ്പ്പൂരില്‍ തുടക്കം. ചിന്തന്‍ ശിബിര്‍ സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ടിലാകും ചര്‍ച്ചകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഉദയ്പ്പൂര്‍ പ്രഖ്യാപനത്തോടെയായിരിക്കും ചിന്തന്‍ ശിബിര്‍ സമീപിക്കുക. 2003ലെ ഷിംല ചിന്തന്‍ ശിബര്‍ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

ഷിംല മാതൃകയില്‍ രാജസ്ഥാനില്‍ വീണ്ടും ചിന്തന്‍ ശിബരിന് വേദിയൊരുങ്ങുമ്പോള്‍ പഴയ പ്രതാപങ്ങളൊന്നും കോണ്‍ഗ്രസിനില്ല. ആകെ കൈവശമുള്ളത് രാജസ്ഥാനും ചത്തീസ്ഗഡും മാത്രം. ലോക്‌സഭയില്‍ 52 സീറ്റ്. നെഹ്‌റു കുടുംബത്തിനെതിരെ പാര്‍ടിക്കുള്ളില്‍ കലാപം. നേതൃത്വം മാറണമെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍. അങ്ങനെ പ്രശ്‌നങ്ങള്‍ പലവിധയാണ്. എല്ലാം മറികടന്ന് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആലോചിക്കാനാണ് രാജസ്ഥാനിലെ ഉദയ്പ്പൂരില്‍ ചിന്തന്‍ ശിബിര്‍ ചേരുന്നത്.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മാന്ത്രിക വടിയില്ലെന്നായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസില്‍ ഐക്യത്തിന്റെ സന്ദേശം ഉയരണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു. ചിന്തന്‍ശിബിരിന്റെ ഭാഗമായി ആറ് സമിതികള്‍ രൂപീകരിച്ചിരുന്നു. സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലാകും ചര്‍ച്ചകള്‍.

ഒരാള്‍ക്ക് ഒരുപദവി, ഒരു കുടുംബത്തില്‍ ഒരു സ്ഥാനാര്‍ത്ഥി തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ സമിതികള്‍ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം ഏതൊക്കെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണം എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിക്കും. അതിന് ശേഷമാകും നിര്‍ണായക ഉദയ്പ്പൂര്‍ പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News