Nipah: വവ്വാലുകളുടെ പ്രജനന കാലം; നിപയ്‌ക്കെതിരെ ജാഗ്രത വേണം; മന്ത്രി വീണാ ജോർജ്

ഇപ്പോൾ വവ്വാലുകളുടെ പ്രജനന കാലമാണെന്നും നിപയ്‌ക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്(veena george). നിപ(nipah) പ്രതിരോധത്തിനായി മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് പറഞ്ഞ മന്ത്രി ഭക്ഷ്യ രംഗത്ത്‌ പരിശോധന തുടരുമെന്നും വ്യക്തമാക്കി. മഴക്കാല രോഗങ്ങൾ, പകർച്ച വ്യാധികൾ എന്നിവ തടയുന്നതിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സമസ്ത വേദിയിലെ സംഭവം പരിഷ്കൃത സമൂഹത്തിന് ചേരാത്ത നടപടിയാണെന്നും സമസ്ത നേതാവിന്റെ പ്രതികരണം അപലപനീയമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പെൺകുട്ടികൾ അർഹിക്കുന്ന അംഗീകാരം അവർ തന്നെയാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

R Bindu: പെൺകുട്ടികൾ തീപ്പന്തമായി കത്തിനിൽക്കുന്ന കാലമാണിത്; അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്; മന്ത്രി ആർ ബിന്ദു

സമസ്ത വേദിയിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (R Bindu). പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.

മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ നല്ല മുന്നേറ്റം നടത്തുന്നുണ്ടെന്നും പെൺകുട്ടികൾ തീപ്പന്തമായി കത്തിനിൽക്കുന്ന കാലമാണിതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News