ഭക്ഷണം വാങ്ങാൻ പണം ആവശ്യപ്പെട്ട ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പൊലീസുകാരന്റെ ക്രൂരത. മധ്യപ്രദേശിലെ(madhyapradesh) ദാതിയ ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. രഥയാത്രക്കിടെ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് കോൺസ്റ്റബിൾ രവി ശർമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
ഭക്ഷണം വാങ്ങാനായി കുട്ടി പണം ആവശ്യപ്പെട്ടെങ്കിലും പൊലീസുകാരൻ നൽകിയില്ല. എന്നാൽ പല തവണ ആവർത്തിച്ച് കുട്ടി പണം ആവശ്യപ്പെട്ടതിനെതിനെ തുടർന്ന് രോഷാകുലനായ രവി ശർമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
കാെലപാതകത്തിനു ശേഷം മൃതദേഹം കാറിന്‍റെ ഡിക്കിയിലിട്ട് അജ്ഞാതമായ സ്ഥലത്ത് ഉപേക്ഷിച്ചെന്ന് ദാതിയ പൊലീസ് സൂപ്രണ്ട് അമൻ സിംഗ് റാത്തോഡ് പറഞ്ഞു.
കാെലപാതകത്തിനു ശേഷം സംഭവ സ്ഥലത്തുനിന്നും രവി ശർമ്മ കാറുമായി പോകുന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷാദരോഗം പിടിപെട്ട തനിക്ക് കുട്ടിയുടെ ആവർത്തിച്ചുള്ള ചോദ്യമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പ്രതി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.