Pinarayi Vijayan: ഈ ദിനത്തിൽ സിസ്റ്റർ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു; മുഖ്യമന്ത്രി

ലോക നഴ്സസ് ദിന(nurses day) ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). കൊവിഡ് മഹാമാരി വിതച്ച നാശങ്ങളിൽ നിന്നും ലോകം കരകയറുകയാണെന്നും ആ പോരാട്ടത്തിൻ്റെ മുൻനിരയിൽ ധീരതയോടെ നിലയുറപ്പിച്ചവരാണ് നഴ്സുമാരെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഈ ദിനത്തിൽ സിസ്റ്റർ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ നഴ്സുമാർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. ലോക നഴ്സസ് ദിനത്തിൻ്റെ സന്ദേശം ഏറ്റെടുത്തു നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് ലോക നഴ്സസ് ദിനം. കോവിഡ് മഹാമാരി വിതച്ച നാശങ്ങളിൽ നിന്നും ലോകം കരകയറുകയാണ്. ആ പോരാട്ടത്തിൻ്റെ മുൻനിരയിൽ ധീരതയോടെ നിലയുറപ്പിച്ചവരാണ് നഴ്സുമാർ. അവരുടെ ത്യാഗപൂർണ്ണമായ സേവനങ്ങളോട് മനുഷ്യരാശിയാകെ കടപ്പെട്ടിരിക്കുന്നു.

ഇത്തവണത്തെ നഴ്സസ് ദിനം നഴ്സുമാർക്കായി പ്രവർത്തിക്കാനും അവരുടെ അവകാശങ്ങളെ മാനിക്കാനും ആഹ്വാനം ചെയ്യുന്നു. ഈ സന്ദേശം ഏറ്റെടുക്കാൻ നമ്മളോരോരുത്തരും തയ്യാറാകണം. നഴ്സുമാരുടെ സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ പ്രാധാന്യം തിരിച്ചറിയാനും അത് ഏറ്റവും ഭംഗിയായി നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും നമുക്ക് സാധിക്കണം.

അതിനാവശ്യമായ പിന്തുണ അവർക്ക് നൽകാൻ നമ്മൾ സന്നദ്ധരാകണം. കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും കോവിഡിന് എതിരെയുള്ള പോരാട്ടത്തിന്റെ മുൻപന്തിയിൽ മലയാളികളായ നഴ്‌സുമാർ ഉണ്ടായിരുന്നു എന്നത് നമ്മുടെ അഭിമാനമാണ്.

ഈ ദിനത്തിൽ സിസ്റ്റർ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിലിടങ്ങളിൽ സൗകര്യങ്ങൾ ഉറപ്പു വരുത്താനും സർക്കാരിൻ്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികളുണ്ടാകും.

കേരള സമൂഹം ഒന്നാകെ നഴ്സുമാരുടെ ക്ഷേമത്തിനായി ഒരുമിച്ച് നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ നഴ്സുമാർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. ലോക നഴ്സസ് ദിനത്തിൻ്റെ സന്ദേശം ഏറ്റെടുത്തു നമുക്ക് മുന്നോട്ടു പോകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here