ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് മൂലം 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,067 ആയി. ഈ മാസത്തോടെ കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ .
അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ടാം ഗ്ലോബല്‍ കൊവിഡ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
കൊവിഡിന്റെ തുടര്‍ച്ചയായ വെല്ലുവിളികളെ മറികടക്കുന്നതിനും ശക്തമായ ആഗോള ആരോഗ്യ സുരക്ഷാ കെട്ടിപ്പടുക്കുന്നതിനുമുള്ള പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച ആകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.