വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർക്കെതിരെ കേസ്. ബാലാവകാശ കമ്മിഷൻ സ്വേമധയാ ആണ് കേസെടുത്തത്. സംഭവത്തിൽ അബ്ദുല്ല മുസ്‌ലിയാർക്കും പെരിന്തൽമണ്ണ സിഐക്കും കമ്മിഷൻ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷണറോടും വിശദീകരണം ചോദിച്ചു.ഈ മാസം 25 ന് നേരിട്ട് വിശദീകരണം നൽകാനാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
നേരത്തെ, വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതർ സ്വമേധയാകേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
‘പെൺകുട്ടികളുടെ അന്തസ്സും അഭിമാനവും കാക്കാൻ രാഷ്ട്രീയകക്ഷികൾ ഇടപെടണം. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നതിൽ കനത്ത നിരാശയാണുള്ളത്. പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നു. പെൺകുട്ടിയേയും കുടുംബത്തേയും അഭിനന്ദിക്കുന്നു. അപമാനിക്കപ്പെട്ടിട്ടും അനാവശ്യരീതിയിൽ അവർ പ്രതികരിച്ചില്ല. ഇത്തരം കാര്യങ്ങൾ ഇസ്ലാമോഫോബിയ വളർത്താൻ കാരണമാകുന്നുണ്ട്. പെൺഭ്രൂണഹത്യ നിരോധിച്ച മതമാണ് ഇസ്‌ലാം.’- ഗവർണർ കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.