ADVERTISEMENT
കട്ടപ്പനയിലെ(kattappana) ബേക്കറിയില്‍ നിന്ന് വാങ്ങിയ ബനാന പഫ്‌സില്‍(banana puffs) പൂപ്പല്‍ കണ്ടെത്തിയതായി പരാതി. കട്ടപ്പന ടൗണിലെ ഇടശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിജൂസ് ബേക്കറിക്കെതിരെയാണ് അണക്കര സ്വദേശി പൊന്‍പുഴ അലന്‍ ജോസഫ് എന്നയാള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പരാതി നല്‍കിയത്.
അലന്റെ ഒമ്പതു വയസുകാരിയായ സഹോദരിക്ക് കഴിക്കാനായി വാങ്ങിയ പഫ്‌സിലാണ് പൂപ്പല്‍ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി. എന്നാൽ ബേക്കറി അടഞ്ഞു കിടക്കുകയായിരുന്നു.
ചൊവ്വാഴ്ച ഇടുക്കിക്ക് പോകും വഴിയാണ് സഹോദരിക്കായി അലന്‍ ബനാന പഫ്‌സ് വാങ്ങി നൽകിയത്. കുട്ടി വാഹനത്തിലിരുന്ന് പഫ്‌സ് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് പൂപ്പല്‍ ശ്രദ്ധില്‍പ്പെട്ടത്.
ഉടന്‍ പഫ്‌സ് കടയുടമയ്ക്ക് തിരികെ നല്‍കി പണം തിരിച്ചുവാങ്ങിയെന്നും പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഭക്ഷണ ശാലകളില്‍ നിന്ന് പഴകിയ ഭക്ഷണം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.