യുപി വാരാണസിയിലെ ഗ്യാൻവാപി പള്ളി (Gyanvapi Mosque) സർവേ തുടരാന്‍ വിധി. സർവേക്കായി നിയോഗിച്ച പ്രത്യേക അഡ്വക്കേറ്റ് കകമ്മീഷണറായ അജയ് മിശ്രയെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി. രണ്ട് അഡ്വക്കേറ്റ് കമ്മീഷണറുമാരെ കൂടി നിയോഗിച്ചു. സർവേ കമ്മീഷണറെ മാറ്റണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മറ്റിയാണ് കോടതിയെ സമീപിച്ചത്.
പള്ളിയുടെ പുറംമതിലിനോട് ചേർന്നുള്ള ശ്രിങ്കർ ഗൗരി വിഗ്രഹങ്ങളിൽ വർഷം മുഴുവനും പ്രാർത്ഥന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് അഭിഭാഷകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ കോടതി നിയോഗിച്ചത്. എന്നാൽ സംഘത്തെ പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെട്ടവർ തടഞ്ഞതോടെ സർവേ നടത്താൻ കഴിഞ്ഞിരുന്നില്ല. വിഷയത്തിൽ ബിജെപി എംപി സംഗീത് സോം പ്രകോപന പ്രസംഗം നടത്തിയിരുന്നു. 1992ൽ ബാബറി മസ്ജിദാണെങ്കിൽ 2022 ൽ ഗ്യാൻവാപിയാണെന്നായിരുന്നു സോം പറഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.