Thrikkakkara: തൃക്കാക്കര; എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ അൽപ്പസമയത്തിനകം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) പ്രചാരണത്തിൻ്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് കൺവൻഷൻ അൽപ്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ഉദ്ഘാടനം ചെയ്യും.

പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ ഇടതു മുന്നണി സംസ്ഥാന നേതാക്കൾക്കൊപ്പം കെ വി തോമസും പങ്കെടുക്കാനെത്തും. മുഖ്യമന്ത്രിയുടെ വരവ് വലിയ ആവേശത്തോടെയാണ് മണ്ഡലത്തിലെ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ ഇടപെടാത്തവരായി ആരുമില്ലെന്ന് ഡോ. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയാ പാസ്‌കല്‍

രാഷ്ട്രീയത്തില്‍ ഇടപെടാത്തവരായി ആരുമില്ലെന്ന് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ ഭാര്യ ഡോ. ദയാ പാസ്‌കല്‍. എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദം നിയമനിര്‍മാണ സഭകളിലുണ്ടാകണം. ഇന്ത്യയില്‍ ഏറ്റവും മുന്നേറ്റം നടക്കുന്ന സംസ്ഥാനമായ കേരളവും തൃക്കാക്കരയും ഡോ. ജോയുടെ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ദയാ പാസ്‌കല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

‘പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ടോ എന്ന ചോദ്യം വളരെ അത്ഭുതപ്പെുത്തുന്ന ഒന്നാണ്. എല്ലാവരുടെയും ജീവിതത്തില്‍ രാഷ്ട്രീയമുണ്ട്. വീട്ടില്‍ ഭക്ഷണം പാകം ചെയ്യേണ്ടത് ഗ്യാസ് അുപ്പിലാണോ വിറകടിപ്പിലാണോ എന്ന് ചിന്തിക്കുന്ന വീട്ടമ്മമാരുടെ ഉള്ളില്‍ വരെ രാഷ്ട്രീയമുണ്ട്.

പാര്‍ലമെന്ററി രാഷ്ട്രീയമെന്നു പറയുന്നത് നയരൂപീകരണത്തിനുള്ള സ്ഥലമാണ് അവിടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വരം കേള്‍ക്കേണ്ടതുണ്ട്. പ്രൊഫഷണല്‍സിന്റെയും ജോലി ഇല്ലാത്തവരുടെയും ഉള്ളവരുടെയും യുവാക്കളുടെയും പ്രായമായവരുടെയും തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുടെ സ്വരം അവിടെ വേണം.

ഇവരുടെയെല്ലാം കാഴ്ച്ചപ്പാടുകള്‍ വ്യത്യസ്തമാണ് ഇവര്‍ക്കു വേണ്ട വികസനങ്ങളും ആവശ്യങ്ങളുമെല്ലാം വ്യത്യസ്തമാണ് അതിനാല്‍ എല്ലാവരുടെയും പ്രാതിനിധ്യം അവിടെ വേണം’- ഡോ. ദയാ പാസ്‌കല്‍

രാഷ്ട്രീയമെന്നാല്‍ സജീവ രാഷ്ട്രീയമാക്കി ഒതുക്കുന്ന കാലം കഴിഞ്ഞുവെന്നും. ഇന്ത്യയില്‍ എല്ലാവരിലും മുന്നേ നടക്കുന്ന സംസ്ഥാനം കേരളമാണ് . വികസനം മുന്നോട്ടു വച്ച് യുവാക്കളില്‍ നിന്ന് ഒരാള്‍ മുന്നോട്ടു വരുമ്പോള്‍ തീര്‍ച്ചയായും ജോ ജോസഫ് എന്ന സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് ഡോ. ദയാ പാസ്‌കല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here