Manchester;മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച യുവ താരമായി അർജന്റീനയുടെ വണ്ടർ കിഡ്

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ 2021 -2022 വർഷത്തെ സീസണിലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അർജന്റീനൻ വണ്ടർ കിഡ് അൽജൻഡ്രോ ഗർനാച്ചോ. കഴിഞ്ഞ സീസണിൽ ഉടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് താരത്തെ പരിഗണിക്കാൻ കാരണമായത്. മികച്ച പ്രകടനത്തിന് പിന്നാലെ ഗർനാച്ചോക്ക് യുണൈറ്റഡ് സീനിയർ ടീമിലും ഇടം നൽകിയിരുന്നു.

2020 ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും യുണൈറ്റഡിലേക്ക് ചേക്കേറിയ ഗർനാച്ചോ ഈ സീസൺ എഫ് എ യൂത്ത് കപ്പിൽ യുണൈറ്റഡിനെ 11 വർഷങ്ങൾക്ക് ശേഷം കീരിടത്തിൽ എത്തിച്ചിരുന്നു. ഫൈനലിൽ ഇരട്ട ഗോൾ അടക്കം ഏഴ് ഗോൾ നേടി ഗർനാച്ചോ മുന്നിൽ നിന്നും നയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News