
കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്ന ഉപ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിൽ നടക്കാനിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പ്രചരണങ്ങളെ അതിജീവിച്ച് എൽ.ഡി.എഫ് ഒറ്റക്കെട്ടായി അണിനിരക്കുമെന്നും കേന്ദ്ര നയങ്ങൾക്കെതിരെ കേരളം ഒരുമിച്ച് പൊരുതുമ്പോൾ പ്രതിപക്ഷം വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്
ലജ്ജാകരമായ സാഹചര്യമാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. പ്രതിപക്ഷത്തിൻ്റെ നിഷേധ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതണം.
അതേസമയം,പ്രതിപക്ഷത്തിന്റെ ഈ നിഷേധാത്മക നിലപാടിനെതിരെ ജനം വിധിയെഴുതും
വികസനം കാംക്ഷിക്കുന്ന ജനം ഇടതു പക്ഷത്തോടൊപ്പം നിൽക്കണമെന്നും
തൃക്കാക്കര തെരഞ്ഞെടുപ്പ് കേരളത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here