KV Thomas: കെ.വി തോമസിന് ആവേശകരമായ വരവേൽപ്പ്; ഷാളണിയിച്ച് സ്വീകരിച്ച് ഇ പി ജയരാജൻ

തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) പ്രചാരണത്തിൻ്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്താനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് ആവേശകരമായ വരവേൽപ്പ്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഷാളണിയിച്ചാണ് കെവി തോമസിനെ സ്വീകരിച്ചത്.

വേദിയിലെത്തിയ കെ വി തോമസ് ഒന്നര മണിക്കൂറെടുത്താണ് എത്താനായതെന്ന് ഉദ്‌ഘാടന പ്രസംഗം നടത്തുകയായിരുന്ന മുഖ്യമന്ത്രിയോട് പറഞ്ഞു. വൈകിയെന്നും, കെ റെയിൽ വരേണ്ടത്തിന്റെ ആവശ്യകതയാണ് കെ വി തോമസ് പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സദസിനോട് പറഞ്ഞു.

Thrikakkara; കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്ന തെരഞ്ഞെടുപ്പാണിത്; കാനം രാജേന്ദ്രൻ

കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്ന ഉപ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിൽ നടക്കാനിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ പ്രചരണങ്ങളെ അതിജീവിച്ച് എൽ.ഡി.എഫ് ഒറ്റക്കെട്ടായി അണിനിരക്കുമെന്നും കേന്ദ്ര നയങ്ങൾക്കെതിരെ കേരളം ഒരുമിച്ച് പൊരുതുമ്പോൾ പ്രതിപക്ഷം വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്
ലജ്ജാകരമായ സാഹചര്യമാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. പ്രതിപക്ഷത്തിൻ്റെ നിഷേധ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News