Thrikakkara; തൃക്കാക്കരയിലേത് വലിയ മാനങ്ങ‍ളുള്ള തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി

തൃക്കാക്കരയിലേത് വലിയ മാനങ്ങൾ ഉള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പ് ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബദ്ധം തിരുത്താൻ തൃക്കാക്കരയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു അസുലഭാവസരമാണിതെന്നും 99 നൂറിലേക്ക് എത്തിക്കുന്നതിനുള്ള അവസരമായി തന്നെ ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ നയങ്ങൾ ജനങ്ങൾ അംഗീകരിച്ചു, ജനങ്ങൾ ഞങ്ങളെയും ഞങ്ങൾ ജനങ്ങളെയും വിശ്വസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദേശീയതലത്തിലെ ഗുരുതര പ്രശ്നങ്ങൾ മൂർച്ഛിച്ച് വരികയാണിപ്പോൾ മതനിരപേക്ഷത തകർക്കാൻ ഭരണാധികാരികൾ തന്നെ നീക്കം നടത്തുന്നു. സുപ്രീം കോടതി വിധിക്കെതിരെയും കേന്ദ്ര സർക്കാരിന് അസഹിഷ്ണുത നിലനിൽക്കുകയാണെന്നും ഭീഷണിയുടെ സ്വരത്തിലായിരുന്നു കേന്ദ്രത്തിൻ്റെ പ്രതിനിധിയുടെ പ്രതികരണമെന്നും മതനിരപേക്ഷത തകർക്കാൻ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News