Thrikakkara; ‘ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെ, നിങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ പ്രതിനിധി’ ; മുഖ്യമന്ത്രി

തൃക്കാക്കരയുടെ മണ്ണിനെ വിജയാശംസകൾകൊണ്ട് ആവേശം കൊള്ളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോ ജോസഫ് സഭയുടെ പ്രതിനിധി തന്നെയാണ്,നിങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടെ പ്രതിനിധിയാണെന്നും നാടിൻ്റെ വികസനം പൂർത്തിയാക്കാൻ ജോ ജോസഫിനെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവേശോജ്വലമായ വൻ ജനാവലിയാണ് തൃക്കാക്കരയിൽ ഇന്ന് അണിനിരന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിടയായ സാഹചര്യം എല്ലാവർക്കും അറിയാം. ഈ ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിക്കുന്നതരത്തിൽ പ്രതികരിക്കാൻ ഈ മണ്ഡലം തയ്യാറെടുത്തിട്ടുണ്ട്. അതിന്റേതായ വേവലാതികൾ യുഡിഎഫ് കേന്ദ്രങ്ങളിൽ കാണാനും കഴിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു.

ഒരു മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞടുക്കാനുള്ളതാണെങ്കിലും ഇതിന് അതിന് അപ്പുറം മാനങ്ങളുണ്ട്. ദേശീയ തലത്തിലും ഏറെ ശ്രദ്ധിക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ്.


 

ഒരു ഭാഗത്ത് മതനിരപേക്ഷത തകർക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾക്ക് ഇവർ വിലകൽപ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാൻ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തിൽ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘർഷമുണ്ടാക്കി വിദ്വേഷപ്രവർത്തനങ്ങൾ നടത്താൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News