Thrikakkara; ‘തൃക്കാക്കരയുടെ ഹൃദയം എന്നെ ഏൽപ്പിക്കൂ, ഞാനത് ഇടനെഞ്ചോട് ചേർത്തു വെയ്ക്കും’; ഡോ ജോ ജോസഫ്

തൃക്കാക്കരയുടെ ഹൃദയം എന്നെ ഏൽപ്പിക്കുകയാണെങ്കിൽ ആ ഹൃദയം ഞാൻ എന്റെ ഇട നെഞ്ചിനോട് ചേർത്തുവെക്കുമെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫ്.പിണറായി വിജയനൊപ്പം എന്നു പറയാൻ ഒരു മടിയുമില്ല, പിണറായി വിജയൻ്റെ കൈകൾക്ക് കരുത്ത് പകരാൻ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കണമെന്നും അദ്ദേഹം തൃക്കാക്കരയിൽ നടക്കുന്ന എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ പറഞ്ഞു.

ആശയപരമായി ഇടതുപക്ഷത്തിനൊപ്പം നിന്നയാളാണ് താൻ,പ്രൊഫഷണലുകൾക്ക് നൽകിയ വലിയൊരു അംഗീകാരം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. കനത്തമഴയിലും തളരാതെയാണ് തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷൻ നടന്നത്.

അതേസമയം, ഡോ. ജോ ജോസഫിനെ സിപിഐഎം സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉപമിച്ചത് ഭാവി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിന്റെ ക്രിയാത്മകമായ മാറ്റത്തിന്റെ തുടക്കക്കാരനായാണ്. ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷനിൽ പറഞ്ഞു. അതിൻ്റെ വേവലാതി യുഡിഎഫ് ക്യാംപിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News