Dead; വാക്ക് തർക്കം; നെടുമങ്ങാട് ദമ്പതികൾ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ദമ്പതികൾ തീ കൊളുത്തി മരിച്ച നിലയിൽ. ആനാട് സ്വദേശി അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരെയാണ് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട്ടെ ഫ്ലാറ്റിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവർ വാടക കെട്ടിടത്തിലാണ് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.രണ്ട് വർഷം മുൻപായിരുന്നു ഇവരുടെയും വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു പ്രവാസിയായ അഭിലാഷ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.തുടർന്ന് ഇവർ തമ്മിൽ ഉണ്ടായ വാക്കേറ്റത്തിൽ ബിന്ദു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ അഭിലാഷിനും പൊളളലേറ്റു.

ഫയർ ഫോഴ്സും നാട്ടുകാരും വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചു.രണ്ടു പേരുടെയും മൃതദേഹം രണ്ടു മുറിയിലായാണ് കാണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News