Taj Mahal; താജ്മഹലിലെ അടഞ്ഞുകിടക്കുന്ന 22 മുറികൾ തുറക്കേണ്ട; അലഹബാദ് ഹൈക്കോടതി

താജ്മഹൽ ഹിന്ദു ക്ഷേത്രം ആണെന്ന ബിജെപി വാദത്തിന് കനത്ത തിരിച്ചടി. താജ്മഹലിലെ അടഞ്ഞുകിടക്കുന്ന 22 മുറികൾ തുറക്കേണ്ട എന്ന് അലഹബാദ് ഹൈക്കോടതി.താജ്മഹൽ തേജോ മഹാലയ എന്ന ഹിന്ദു ക്ഷേത്രം ആണെന്നാണ് ബിജെപിയുടെ വാദം.

താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തണമെന്നും പൂട്ടിയ 22 മുറികൾ തുറക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.
താജ്മഹലിന് പിന്നിലെ ചരിത്രം വ്യക്തമാക്കണമെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും
ആവശ്യപ്പെട്ടാണ് കോടതിയ്ക്ക് മുമ്പാകെ പൊതുതാത്പ്പര്യ ഹര്‍ജി എത്തിയത്.

താജ്മഹലിലെ മുറികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേക പഠനങ്ങള്‍ ആവശ്യമാണെന്നും ഇക്കാര്യം ചരിത്രകാരന്‍മാര്‍ക്ക് വിടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മുറികളിൽ എന്താണെന്ന് ഗവേഷണം ചെയ്യാൻ അനുവദിക്കണമെന്ന് ബിജെപി നേതാവ് വാദിച്ചു .ഹർജിക്കാരനായ ബിജെപി നേതാവ് ഡോ. രജ്‌നീഷ് സിംഗിനെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പൊതുതാത്പ്പര്യ ഹര്‍ജിയെ പരിഹസിക്കരുതെന്നായിരുന്നു കോടതിയുടെ പ്രധാന വിമര്‍ശനം. വിഷയം പരിശോധിക്കാന്‍ ഒരു വസ്തുതാന്വേഷണ സമിതി ആവശ്യപ്പെടുന്നത് ഹര്‍ജിക്കാരന്റെ അവകാശങ്ങളുടെ പരിധിയിലോ വിവരാവകാശ നിയമത്തിന്റെ പരിധിയിലോ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ആരാണ് താജ് മഹൽ നിർമിച്ചതെന്ന് കണ്ടെത്താനാണോ കോടതി ഇരിക്കുന്നതെന്നും ജസ്റ്റിസ് ഡി കെ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. താജ്മഹൽ ഹിന്ദു ക്ഷേത്രം എന്ന് വരുത്തിതീർക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് ഇത് കനത്ത തിരിച്ചടി ആവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News