KSEB; സേവന നിലവാരം വിലയിരുത്തൽ; ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെ.എസ്.ഇ.ബി

സേവന നിലവാരം വിലയിരുത്താന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെ.എസ്.ഇ.ബി. സര്‍വ്വേയുമായി സഹകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ അരലക്ഷം രൂപ സമ്മാനം ലഭിക്കും. കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സര്‍വ്വേ നടത്തുന്നത്.

കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടി ആണ് ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെ.എസ്.ഇ.ബി രംഗത്തെത്തുന്നത്. വൈദ്യുതി വിതരണം, പരാതി പരിഹരിക്കല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, വാതില്‍പ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൌരോര്‍ജ്ജ പദ്ധതി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുളള 15 ചോദ്യങ്ങളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ട്. ചോദ്യാവലി തെറ്റ് കൂടാതെ പൂര്‍ണ്ണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനവും ഉണ്ടാവും.

സംസ്ഥാനവ്യാപകമായി നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് അരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും സമ്മാനം ലഭിക്കും ഇതുകൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനം നല്‍കും. കെ.എസ്.ഇ.ബി ഉപഭോകതാക്കള്‍ക്ക് ജൂണ്‍ ആദ്യവാരം വരെ wss.kseb.in ല്‍ ലോഗിന്‍ ചെയ്ത് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഉപഭോക്തൃ സര്‍വ്വേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News