Thrikakkara; വികസന പദ്ധതികൾക്ക് ഊർജ്ജം പകരാൻ ഡോ. ജോ യെ നിയമസഭയിൽ ആവശ്യമുണ്ട്; മുഖ്യമന്ത്രി

സർക്കാരിൻ്റെ വികസന പദ്ധതികൾക്ക് ഊർജ്ജം പകരാൻ ഡോ. ജോ യെ നിയമസഭയിൽ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു മുന്നണിയുടെ മണ്ഡലം കൺവൻഷൻ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

തൃക്കാക്കരയുടെ ഹൃദയം തന്നെ ഏൽപ്പിക്കൂ, താനത് ഇടനെഞ്ചോട് ചേർത്തു വെയ്ക്കുമെന്നായിരുന്നു
സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം.

തൃക്കാക്കരയിൽ ആവേശത്തിരയിളക്കം സൃഷ്ടിക്കു ന്നതായിരുന്നു മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആദ്യ പരിപാടി. മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ സാനിദ്ധ്യം ഇടത് പ്രവർത്തകർ ആഘോഷമാക്കി . ആയിരങ്ങളാണ് കൺവൻഷനിലേക്ക് ഒഴുകിയെത്തിയത്. സർക്കാരിൻ്റെ വികസന പദ്ധതികൾക്ക് ഊർജ്ജം പകരാൻ ഡോ. ജോ യെ നിയമസഭയിൽ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതു മുന്നണി സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന നിറഞ്ഞ ഹർഷാരവങ്ങളോടെ ജനകൂട്ടം സ്വീകരിച്ചു.

തൃക്കാക്കരയുടെ ഹൃദയം തന്നെ ഏൽപ്പിക്കൂ, താനത് ഇടനെഞ്ചോട് ചേർത്തു വെയ്ക്കുമെന്നായിരുന്നു സ്ഥാനാർത്ഥി ഡോ. ജോ ജോസഫിൻ്റെ പ്രഖ്യാപനം. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. കെ വി തോമസ് ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി. മന്ത്രിമാർ ഇടതു മുന്നണി സംസ്ഥാന നേതാക്കൾ സാംസ്കാരിക നായകർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടത്തു . തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉദ്‌ഘാടനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ നിർവ്വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News