രാജ്യത്ത് ബുൾഡോസർ രാജ് നടപ്പാക്കുന്ന മോദി ഹിറ്റ്ലറുടെ ചരിത്രം കൂടി പഠിക്കണം; സീതാറാം യെച്ചൂരി

രാജ്യത്ത് ബുൾഡോസർ രാജ് നടപ്പാക്കുന്ന പ്രധാനമന്ത്രി ഹിറ്റ്ലറുടെ അടക്കം ചരിത്രം കൂടി പഠിക്കണമെന്ന് സിഐഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലാണ് യെച്ചൂരിയുടെ വിമർശനം. ഡിവൈഎഫ്‌ഐയുടെ സമര പ്രത്യങ്ങളുടെ ലരാശക്തിയെ കുറിച്ചു ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിമും ഓർമപ്പെടുത്തി.

ഹൗറയിൽ നിന്നുള്ള യുവജന റാലിക്ക് ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. എല്ലാ സംസ്ഥാനത്തുനിന്നുമുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ യുവജനറാലിയിൽ പങ്കാളികളായി.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഹമ്മദ് സലിം, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മോദി സർക്കാരിനെ താഴെയിറക്കാൻ അതിശക്തമായ യുവജന പ്രക്ഷോഭം ഉയർന്ന് വരണമെന്നും ഡിവൈഎഫ്ഐയ്ക്ക് മാത്രമേ അത്തരം സമരങ്ങൾ നടത്താൻ കഴിയൂ എന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ബുൾഡോസർ രാജ് നടപ്പാക്കുന്ന മോദി ചരിത്രം പഠിക്കുന്നത് നല്ലതെന്നും, ഹിറ്റ്ലറുടെ ചരിത്രം പഠിക്കണമെന്നും പറഞ്ഞ യെച്ചൂരി ഇതിഹാസങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ് രചിക്കുന്നതെന്നും വ്യക്തമാക്കി.

വർഗീയതയ്ക്കും, ന്യൂനപക്ഷ വേട്ടക്കുമെല്ലാമെതിരെ ഡിവൈഎഫ്ഐ നടത്തുന്ന പോരാട്ടങ്ങളെ ഓര്മിപ്പിച്ചുകൊണ്ടായിരുന്നു റഹീമിന്റെ പ്രസംഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here