ADVERTISEMENT
തന്നെ പുറത്തിക്കിയെന്ന് കെ സുധാകരൻ( k sudhakaran) മാത്രം പറഞ്ഞാൽ പോരായെന്നും എഐസിസി അറിയിക്കട്ടെയെന്നും കെ വി തോമസ്(kv thomas). കെ പി സി സി പ്രസിഡന്റ് നുണ പറയാൻ തുടങ്ങിഎന്നും കെ വി തോമസ് കൊച്ചിയിൽ മാധ്യമങ്ങളോട് തുറന്നടിച്ചു.
പാർട്ടിയുടെ മെമ്പർഷിപ്പിൽ നിന്നെ തന്നെ മാറ്റാനാകൂവെന്നും താനൊരു കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോൺഗ്രസ് എനിക്ക് സംസ്കാരവും വികാരവും ആണ്. എല്ലാക്കാലവും കോൺഗ്രസുകാരനായി തുടരും.
ഇനിയൊരു രാഷ്ട്രീയ പാർട്ടിയിലേക്കില്ല’, കെ വി തോമസ് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ വികസനം പറഞ്ഞു വോട്ട് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ വി തോമസ് ഇന്നാരംഭിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിനെയും വിമര്‍ശിച്ചു. ‘എന്താണ് ചിന്തന്‍ ശിബിരിന്റെ മാനദണ്ഡം?. വഴിയില്‍ പോണവരെയൊക്കെ വിളിക്കുന്നതാണോ? അദ്ദേഹം ചോദിച്ചു.
കെ വി തോമസ് ഇന്ന് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനായി വോട്ട്ചോദിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.