John Brittas: മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് മാറ്റിവച്ച മോദി മനുഷ്യന്റെ വിശപ്പിനെക്കുറിച്ച് ചർച്ച ചെയ്യുമോ?; ജോൺ ബ്രിട്ടാസ് എംപി

മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് മാറ്റിവച്ച മോദി മനുഷ്യന്റെ വിശപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറാകുമോയെന്ന് ജോൺ ബ്രിട്ടാസ് എം പി (John Brittas MP).

മോദിയുടെ മനസ്സലിവിനെ കുറിച്ച് അമിത് ഷാ എഴുതിയിട്ടുണ്ടെന്നും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിശപ്പ് മാറ്റാൻ ഒരു സുപ്രധാന യോഗമെങ്കിലും പ്രധാനമന്ത്രി ചേരും എന്ന് നമുക്ക് ആഗ്രഹിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘മനുഷ്യൻറെ വിശപ്പ്’-അതായിരിക്കണം ഭരണാധികാരികളുടെ പ്രാഥമിക പരിഗണനയും ആശങ്കയുമെന്നും ജോൺബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്

മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് നിർത്തിവെച്ച പ്രധാനമന്ത്രി മോദിയുടെ മനസ്സലിവിനെ കുറിച്ച് അമിത് ഷാ എഴുതിയിട്ടുണ്ട്.

ഇന്ന് വിലക്കയറ്റം അതിന്റെ പാരമ്യത്തിലാണ്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിശപ്പ് മാറ്റാൻ ഒരു സുപ്രധാന യോഗമെങ്കിലും പ്രധാനമന്ത്രി ചേരും എന്ന് നമുക്ക് ആഗ്രഹിക്കാം. തൊട്ടതിനും പിടിച്ചതിനുമെല്ലാം തീ വിലയാണ്.’മനുഷ്യൻറെ വിശപ്പ്’-അതായിരിക്കണം ഭരണാധികാരികളുടെ
പ്രാഥമിക പരിഗണനയും ആശങ്കയും. വിലക്കയറ്റം രൂക്ഷമാണ് എന്ന് കേന്ദ്രസർക്കാർ സമ്മതിക്കുന്നുമുണ്ട്.

പക്ഷെ ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനുള്ള ന്യായീകരണങ്ങൾ ആണ് അസഹനീയം.
വിലക്കയറ്റം സാധാരണക്കാരനെ അധികം ബാധിക്കില്ലെന്നതാണ് കേന്ദ്രത്തിന്റെ പുതിയ കണ്ടെത്തൽ.

നമ്മുടെ തെരുവോരങ്ങളിലെ തട്ടുകടകൾ മാത്രം നിരീക്ഷിച്ചാൽ മതി. പാചകവാതകത്തിന്റെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റത്തിൽ പൊറുതിമുട്ടി മുന്നോട്ടുപോകാനാകാതെ തട്ടുകടകൾ പൂട്ടുകയാണ്. രണ്ടോ മൂന്നോ രൂപ വർദ്ധിപ്പിച്ചാൽ അത് താങ്ങാൻ സാധാരണക്കാരന് താങ്ങാനാവാത്ത അവസ്ഥ.

ഇന്ത്യൻ രൂപ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്.ഇവയെക്കുറിച്ചെല്ലാം പണ്ട് പറഞ്ഞതും ഇപ്പോൾ ചെയ്യുന്നതും തമ്മിലുള്ള അന്തരമാണ് നമ്മളെ അന്താളിപ്പിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News