DYFI: ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം

ഡിവൈഎഫ്ഐ(dyfi) അഖിലേന്ത്യ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകും. മുൻ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്(muhammed riyas) പതാക ഉയർത്തും. പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും.

രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ഡി.വൈ.എഫ്.ഐയുടെ മുൻ ഭാരവാഹികൾ പങ്കെടുക്കുന്ന സെഷൻ നടക്കും.

പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉൾപ്പെടെയുള്ളവർ ഇന്ന് സമ്മേളനത്തിന്റെ ഭാഗമാകും.

കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു, കോൺഗ്രസ് ഒരു അസ്തികൂടമായി മാറി: കെ വി തോമസ്

കോൺഗ്രസിന്റെ(congress) പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ വി തോമസ്(kv thomas). പ്രഗത്ഭരെല്ലാം വിട്ടുപോയി പാർട്ടി ശുഷ്‌ക്കമായെന്നും കോൺഗ്രസ് ഒരു അസ്തികൂടമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ ചിന്താഗതി വ്യത്യസ്തമാണ്. ഞാൻ വികസനത്തിനൊപ്പമാണ് നിന്നത്. ജനകീയ പ്രശ്‌നങ്ങൾക്കൊപ്പമാണ് നിന്നത്. പാലാരിവട്ടം പാലം ഉമ്മൻചാണ്ടിയുടെ കാലത്ത് തുടങ്ങി ഗതാഗതയോഗ്യമാക്കിയത് പിണറായിയാണ്.

വൈറ്റിലയിൽ കല്ലിട്ടപ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം ഞാനുണ്ടായിരുന്നു. ആ കല്ലിട്ടതല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. മേൽപ്പാലമുണ്ടാക്കി അത് പൂർത്തിയാക്കിയത് പിണറായിയുടെ കാലത്താണെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.

ഇന്നലെ രാജസ്ഥാനിലെ ചിന്തൻ ശിബിർ വേദിയിലായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കെ.വി തോമസിനെ പുറത്താക്കുന്ന വിവരം പ്രഖ്യാപിച്ചത്.

തൃക്കാക്കര എൽ.ഡി.എഫ് കൺവൻഷനിൽ കെ.വി തോമസ് പങ്കെടുത്ത് മണിക്കൂറുകൾക്കകമായിരുന്നു നടപടി. ഉദയ്പൂരിലെ ചിന്തൻ ശിബിർ വേദിക്ക് മുന്നിൽ നാടകീയമായിട്ടാണ് പുറത്താക്കൽ പ്രഖ്യാപനം കെ. സുധാകരൻ നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News