തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്ന് സെമി പോരാട്ടം. ഡെന്മാർക്കാണ് ഇന്ത്യയുടെ എതിരാളി. വൈകീട്ട് 5:30 നാണ് മത്സരം.
73 വർഷത്തെ തോമസ് കപ്പ് ബാഡ്മിന്റൺ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ മെഡൽ ഉറപ്പിക്കുന്നത്. ബാങ്കോക്ക് ഇംപാക്ട് അരീനയിലെ ഇഞ്ചോടിഞ്ച് പോരിൽ മലേഷ്യയെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ ചരിത്ര നിമിഷം. യുവാൻ ഹാവോയെ മലയാളി താരം എച്ച് എസ് പ്രണോയ് തോൽപിച്ചതോടെ തോമസ് കപ്പിൽ ഇന്ത്യൻ ടീം പുത്തൻചരിത്രം കുറിച്ചു.
ദക്ഷിണ കൊറിയയെ തോൽപിച്ചെത്തുന്ന ഡെന്മാർക്കാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സൽസൻ ഉൾപെട്ട ഡെന്മാർക്ക് കരുത്തരുടെ സംഘമാണ്. അതേസമയം പോരാട്ടവീര്യമാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്. സിംഗിൾസിൽ ലക്ഷ്യാ സെൻ, കെ ശ്രീകാന്ത്, എച്ച്.എസ് പ്രണോയ് എന്നിവരും ഡബിൾസിൽ സാത്വിക്സായ് രാജ് – ചിരാഗ് ഷെട്ടി, കൃഷ്ണപ്രസാദ് ഗരാഗ-വിഷ്ണുവർധൻ ജോഡികളുമാണ് ചരിത്ര ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയ്ക്കായി ഇറങ്ങുക.
1979നുശേഷം നീണ്ട 43 വർഷത്തിന് ശേഷമാണ് ഇന്ത്യ തോമസ് കപ്പ് അന്താരാഷ്ട്ര ബാഡ്മിൻറൺ ടീം ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കടക്കുന്നത്. ഇതിന് പുറമെ 1952, 1955 വർഷങ്ങളിലും ഇന്ത്യ സെമിയിൽ പ്രവേശിച്ചിരുന്നു.അക്കാലത്ത് ഫൈനലിസ്റ്റുകൾക്കു മാത്രമായിരുന്നു മെഡൽ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.