Congress: ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കം

മൂന്നുദിവസത്തെ കോണ്‍ഗ്രസ്(Congress) ചിന്തന്‍ ശിബിരിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കമായി. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരിൽ ചർച്ചയാകും.

2024-ലെ പൊതു തെരഞ്ഞെടുപ്പിന്‍റെ ഒരുക്കം പ്രധാന ചർച്ചാ വിഷയമാകും. സംഘടനാചുമതലകളിലെ അ‍ഴിച്ചുപണിയും ചർച്ചയാകും. ചിന്തൻ ശിബിരിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധിയും സംഘവും ട്രെയിനിലാണ് എത്തിയത്.

DYFI: ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം

ഡിവൈഎഫ്ഐ(dyfi) അഖിലേന്ത്യ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകും. മുൻ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്(muhammed riyas) പതാക ഉയർത്തും. പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും.

രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ഡി.വൈ.എഫ്.ഐയുടെ മുൻ ഭാരവാഹികൾ പങ്കെടുക്കുന്ന സെഷൻ നടക്കും.

പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉൾപ്പെടെയുള്ളവർ ഇന്ന് സമ്മേളനത്തിന്റെ ഭാഗമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News