Santhosh Trophy; സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരള ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം സർക്കാർ പാരിതോഷികം നല്‍കും. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.

20 കളിക്കാര്‍ക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതവും സഹപരിശീലകര്‍ക്കും ഫിസിയോയ്ക്കും മൂന്ന് ലക്ഷം വീതവുമാണ് നല്‍കുക.മുഖ്യ പരിശീലകൻ ബിനോ ജോർജ്ജിനും 5 ലക്ഷം രൂപ സമ്മാനമായി നൽകാനും കേരള സർക്കാർ തീരുമാനിച്ചു.

അതേസമയം, തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here