Pinarayi vijayan: കേരള ഫുട്ബോൾ ടീം പുതുതലമുറയ്ക്ക് പ്രചോദനം; ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം; മുഖ്യമന്ത്രി

സന്തോഷ് ട്രോഫി(santhosh trophy) നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan).

സ്വന്തം മണ്ണിൽ 29 വർഷത്തിനു ശേഷം നേടിയ ഈ കിരീടം കേരളത്തിൻ്റെ കായിക മേഖലയ്ക്കാകെ ഊർജ്ജം പകരുന്ന നേട്ടമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കായിക മേഖലയിലേക്ക് കടന്നു വരാൻ പുതുതലമുറയ്ക്ക് പ്രചോദനം നൽകുമെന്നും അതിനായി പ്രയത്നിച്ച ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

സന്തോഷ് ട്രോഫി നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകും. 20 കളിക്കാർക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും, സഹപരിശീലകൻ, മാനേജർ, ഗോൾ കീപ്പർ ട്രെയിനർ എന്നിവർക്ക് 3 ലക്ഷം രൂപ വീതവുമാണ് നൽകുക.

സ്വന്തം മണ്ണിൽ 29 വർഷത്തിനു ശേഷം നേടിയ ഈ കിരീടം കേരളത്തിൻ്റെ കായിക മേഖലയ്ക്കാകെ ഊർജ്ജം പകരുന്ന നേട്ടമാണ്. കായിക മേഖലയിലോട്ട് കടന്നു വരാൻ പുതുതലമുറയ്ക്ക് പ്രചോദനം നൽകും. അതിനായി പ്രയത്നിച്ച ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം.
#kerala #football #SanthoshTrophy

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News