Helecopter: പരിശീലന പറക്കൽ; റായ്പൂരിൽ ഹെലികോപ്റ്റർ തകർന്ന് പെെലറ്റും സഹപെെലറ്റും മരിച്ചു

ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ(helecopter) തകർന്ന് പെെലറ്റും സഹപെെലറ്റും മരിച്ചു. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തിൽ ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.

ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍.

മന പൊലീസ് സ്റ്റേഷൻ പരിധിയിലെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി ഒമ്പതിന് ശേഷമാണ് അപകടം നടന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു. വിമാനം തകർന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here