Shahana; ഷഹനയും ഭർത്താവ് സജാദും തമ്മിൽ വഴക്കിട്ടിരുന്നു; ACP കെ സുദർശൻ

കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.

ഷഹനയും ഭർത്താവ് സജാദും തമ്മിൽ വഴക്കിട്ടിരുന്നുവെന്ന് ACP കെ സുദർശൻ.സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയായിരുന്നു വഴക്കെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുവെന്നും ACP വ്യക്തമാക്കി.

അതേസമയം, ഷഹന ജനലിന്റ കമ്പിയിൽ തൂങ്ങി മരിച്ചെന്നാണ് സജാദിന്റ മൊഴി.എന്നാൽ ഇതിനിടയിൽ ഷഹനയുടെ സഹോദരന്റെ പ്രതികരണം പുറത്തുവന്നിരുന്നു.ഷഹനയെ സജാദ് കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ സഹോദരന്റെ ആരോപണം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള പെൺകുട്ടിയാണ് ഷഹനയെന്നും സഹോദരൻ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News