Pazhampori : വൈകിട്ട് നല്ല മൊരിഞ്ഞ ഒരു സ്പെഷ്യല്‍ പ‍ഴംപൊരി ട്രൈ ചെയ്താലോ?

വൈകിട്ട് നല്ല മൊരിഞ്ഞ ഒരു സ്പെഷ്യല്‍ പ‍ഴംപൊരി ( Pazhampori ) ട്രൈ ചെയ്താലോ? തട്ടുകട രുചിയിൽ പഴംപൊരി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ…

നേന്ത്രപ്പഴം  3 എണ്ണം( അത്യാവശ്യം പഴുത്തത്)
മൈദ         ഒന്നര കപ്പ്
അരിപ്പൊടി ഒന്നര ടേബിൾ സ്പൂൺ
പഞ്ചസാര  2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി  1/2 ടീസ്പൂൺ
ഉപ്പ്             ഒരു നുള്ള്

തയ്യാറാക്കുന്ന വിധം….

 ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം നാലോ അല്ലെങ്കിൽ അഞ്ചോ കഷണങ്ങളാക്കുക.

 ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. കട്ടകൾ വരാതെ നോക്കണം.

ശേഷം മുറിച്ച് വച്ചിരിക്കുന്ന നേന്ത്രപ്പഴം കഷ്ണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.

നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.( ​ഗോൾഡൻ നിറമാകുന്നത് വരെ)..ശേഷം ചൂടോടെ കഴിക്കുക….

Kunjipathal: കണ്ണൂര്‍ സ്‌പെഷ്യല്‍ കുഞ്ഞിപ്പത്തല്‍

ഇന്ന് ചായയോടൊപ്പം കണ്ണൂര്‍ സ്‌പെഷ്യല്‍ കുഞ്ഞിപ്പത്തല്‍(Kannur special kunjippathal) ഉണ്ടാക്കിയാലോ? രുചിയൂറുന്ന, ഏവര്‍ക്കും ഇഷ്ടപ്പെടുന്ന കുഞ്ഞിപ്പത്തല്‍ ഉണ്ടാക്കുന്നതെഹ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

അരിപ്പൊടി – 1 കപ്പ്
ചിക്കന്‍ – 300 ഗ്രാം
സവാള – 2 ഇടത്തരം
തക്കാളി – 2 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
ഓയില്‍ – 3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1ടീസ്പൂണ്‍
ഗരംമസാലപ്പൊടി – 1/4 ടീസ്പൂണ്‍
കറിവേപ്പില
മല്ലിയില
വെള്ളം – പാകത്തിന്
തേങ്ങചിരകിയത് – 1/2 കപ്പ്
ചെറിയ ഉള്ളി – 4 എണ്ണം
പെരുംജീരകം – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തേങ്ങ – 1/2 കപ്പ്
ചെറിയുള്ളി – 6 എണ്ണം
പെരുംജീരകം – 1 ടീസ്പൂണ്‍
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില
ചെറിയുള്ളി – 5 എണ്ണം

തയാറാക്കുന്ന വിധം

ആദ്യം തന്നെ ചൂടായ പ്രഷര്‍ കുക്കറില്‍ കുറച്ച് ഓയില്‍ ചൂടാക്കിയശേഷം സവാള ചേര്‍ക്കാം. ഇതില്‍ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കാം. ഇതിന്റ പച്ചമണം മാറുന്നതുവരെ വഴറ്റാം. തക്കാളി ചേര്‍ക്കാം. ഇതില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ക്കാം. ഒന്ന് ചൂടാക്കിയെടുത്ത ശേഷം ഇതില്‍ ചിക്കന്‍ ചേര്‍ക്കാം. നന്നായി യോജിപ്പിച്ച് കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ക്കാം, ശേഷം പാകത്തിന് വെള്ളം ചേര്‍ത്തു വേവിച്ചെടുക്കാം.

ഇനി കുഞ്ഞിപ്പത്തലിന്റെ അരിമാവ് തയാറാക്കാന്‍ അരിപ്പൊടി, തേങ്ങാക്കൂട്ട്, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ചെടുത്തതിന് ശേഷം കുറച്ച് മാവ് ചെറിയ ഉരുളകളാക്കി ചെറുതായി ഒന്ന് പ്രസ് ചെയ്യാം. ഇത് ഒരു 30 മിനിറ്റ് ആവികയറ്റി എടുക്കാം.

ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ഇതില്‍ ചെറിയുള്ളി, കറിവേപ്പില, തേങ്ങാക്കൂട്ട് എന്നിവ ചേര്‍ത്ത് കൊടുക്കാം. ഇതില്‍ ചിക്കന്‍ ഗ്രേവി ചേര്‍ത്തു നന്നായി ചൂടാക്കി വറ്റിച്ചെടുക്കാം. ഇതില്‍ വേവിച്ചെടുത്ത കുഞ്ഞിപ്പത്തല്‍ ചേര്‍ക്കാം. കുറച്ച് ഗരം മസാലപ്പൊടി, മല്ലിയില എന്നിവ ചേര്‍ത്തു കൊടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here