Thrikkakkara: തൃക്കാക്കരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കുക എന്നത് ജനങ്ങൾക്ക് കിട്ടിയ സൗഭാഗ്യം; ഇ പി ജയരാജന്‍

തൃക്കാക്കരയില്‍(thrikkakkara) യുഡിഎഫിനെ തോല്‍പ്പിക്കുക എന്നത് ജനങ്ങൾക്ക് കിട്ടിയ സൗഭാഗ്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍(ep jayarajan). യുഡിഎഫും അങ്ങനെ കാണുന്നു എങ്കിൽ സന്തോഷമുണ്ടെന്നും കെ വി തോമസ് ജീവിതത്തിലെ വലിയൊരു പുണ്യകർമ്മം ഇന്നലെ നിർവഹിച്ചുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Pinarayi Vijayan: മുഖ്യമന്ത്രി എന്തു പറഞ്ഞാലും എതിർക്കുകയാണ് പ്രതിപക്ഷം; മന്ത്രി പി രാജീവ്

മുഖ്യമന്ത്രി എന്തു പറഞ്ഞാലും എതിർക്കുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി പി രാജീവ്(p rajeev). മുഖ്യമന്ത്രിയുടെ പ്രസ്താവന യുഡിഎഫ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

മറ്റൊന്നും കിട്ടാത്തത് കൊണ്ടാണ് കോൺ​ഗ്രസ് ഈ വിഷയം ഉയർത്തുന്നത്. ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാനുള്ള സൗഭാഗ്യം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നും മന്ത്രി പ്രതികരിച്ചു.

ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാൻ തൃക്കാക്കരയിലെ ജനങ്ങൾക്ക് ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല. ആ അർത്ഥത്തിലാണ് പറഞ്ഞത്. കോൺ​ഗ്രസിൽ നിന്ന് വലിയ ഒഴുക്കാണ് ഇടതുപക്ഷത്തേക്ക്.

സ്വീകരണ കേന്ദ്രങ്ങളിൽ ഇത് പ്രകടമാണ്. മുഖ്യമന്ത്രി ഉൾപ്പടെ എല്ലാവരും തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ‘ഒത്തുപിടിച്ചാൽ മലയും പോരും’ എന്നാണല്ലോ എന്നും മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here