തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ വോട്ട് തേടി തന്‍റെ ചായക്കടയിലെത്തിയതിന്‍റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കാക്കനാട് ഇടച്ചിറ സ്വദേശി സിദ്ദിഖ്.ആരോഗ്യരംഗത്ത് മാത്രമല്ല ജനപ്രതിനിധിയെന്ന നിലയിലും ഡോക്ടര്‍ ജോ ജോസഫ് തിളങ്ങുന്ന താരമാകുമെന്നും സിദ്ദിഖിന് ഉറപ്പാണ്.
മുദ്രാവാക്യം വിളിക്കുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഇടച്ചിറ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെയാണ് ഒരു ചായക്കട ഡോ.ജോസഫിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ചായയടിക്കുന്നയാളെ തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്നവര്‍ക്ക് ആദ്യം ഒന്നും മനസിലായില്ല.ഒടുവില്‍ കടയുടമ സിദ്ദിഖ് തന്നെ കാര്യം വെളിപ്പെടുത്തി.പത്തു വര്‍ഷമായി തന്നെ ചികിത്സിക്കുന്ന ഡോക്ടറാണ് സ്ഥാനാര്‍ഥിയായി തന്‍റെ കടയില്‍ എത്തിയിരിക്കുന്നതെന്ന് സിദ്ദിഖ് അഭിമാനത്തോടെ പറഞ്ഞു.
ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനം കാഴ്ച്ചവെക്കുന്ന ഡോക്ടര്‍ നാടിന്‍റെ പ്രിയപ്പെട്ട എം എല്‍ എ യാകുമെന്നുറപ്പാണെന്ന് സിദ്ദിഖ്.2012 മുതല്‍ ഡോ ജോ ജോസഫിന്‍റെ ചികിത്സതേടിവരികയാണ് സിദ്ദിഖ്.ബൈപ്പാസ് സര്‍ജറി ചെയ്തതെല്ലാം ഡോ.ജോയുടെ നേതൃത്വത്തിലായിരുന്നു.ഇരുവരുടെയും യാദൃശ്ചിക കൂടിക്കാഴ്ച്ചക്കൊടുവില്‍ ആരോഗ്യം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചാണ് ഡോക്ടര്‍ സിദ്ദിഖിന്‍റെ ചായക്കടയില്‍ നിന്ന് മടങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.