എക്‌സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പണവും മദ്യവും കവര്‍ന്നു; 2 പേര്‍ പിടിയില്‍

വിദേശ മദ്യ ഷോപ്പുകള്‍ക്ക് സമീപം നിന്ന് അമിത അളവില്‍ മദ്യം വാങ്ങുന്നവരെ നിരീക്ഷിച്ച് പിന്തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മദ്യവും പണവും തട്ടിയെടുക്കുന്ന രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട്(Kozhikode) തൊട്ടില്‍ പാലത്താണ്(Thottilpalam) പിടിയിലായത്. കോഴിക്കോട് പുതിയങ്ങാടി(Puthiyangadi) സ്വദേശി മക്ബൂല്‍, അത്തോളി സ്വദേശി ജറീസ് എന്നിവരാണ് അറസ്റ്റിലായത്(Arrest). തൊട്ടില്‍പ്പാലം വിദേശ മദ്യഷോപ്പില്‍ നിന്നും മദ്യം വാങ്ങി പോയ നിരവധി പേരെയാണ് ഇവര്‍ കബളിപ്പിച്ച് പണവും മദ്യവും തട്ടിയെടുത്തത്.

Karipur; കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 3 പേർ പിടിയിൽ

കരിപ്പൂരിൽ വീണ്ടും പൊലീസിൻ്റെ സ്വർണ്ണവേട്ട. 3 യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം പിടിച്ചു. കോഴിക്കോട് കല്ലായി സ്വദേശി റംഷീദ്, നാദാപുരം സ്വദേശി അജ്മൽ, കാസർകോട് സ്വദേശി ജലീൽ എന്നിവരാണ് അറസ്റ്റിലായത്. 3 യാത്രക്കാരിൽ നിന്നായി 2.603 കിലോ സ്വർണ്ണമാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News