ഓസ്കർ ചിത്രം ‘ഡ്യൂൺ’ രണ്ടാം ഭാഗം ഉടൻ; കാസ്റ്റിംഗ് കാൾ ആരംഭിച്ചു

ഈ വർഷത്തെ അക്കാദമി അവാർഡ് പ്രഖ്യാപനത്തിൽ ആറ് പുരസ്‌കാരങ്ങൾ നേടിയ ലോക സിനിമ പ്രേമികളുടെ ഇഷ്ട സൈ-ഫൈ ചിത്രമാണ് ‘ഡ്യൂൺ’. പത്ത് നോമിനേഷനുകളിൽ നിന്നാണ് ചിത്രത്തിന് ആറെണ്ണം ലഭിച്ചത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുളള തയ്യാറെടുപ്പുകൾ തുടങ്ങി എന്ന വാർത്തകളാണ് പുറത്തു വരുന്നത്.ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിലേക്ക് പോകുമ്പോൾ ചിത്രത്തിലേക്ക് നിരവധി പുതിയ അഭിനേതാക്കളെയാണ് അണിയറപ്രവർത്തകർ ക്ഷണിച്ചിരിക്കുന്നത്. ചിത്രത്തിൽ ഷദ്ദാം നാലാമന്റെ വേഷം കൈകാര്യം ചെയ്യുന്നത് ക്രിസ്റ്റഫർ വാക്കൻ ആണ്.

ആദ്യ ഭാഗത്തിലെ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്ത തിമോത്തി അവതരിപ്പിച്ച പോൾ അട്രെഡീസിനേയും സെന്തയ അവതരിപ്പിച്ച ചനിയെയും കേന്ദ്രീകരിച്ചാകും രണ്ടാം ഭാഗം മുന്നോട്ടു പോകുക.

ഹൗസ് ഹാർക്കോണന്റെ പിടിയിൽ നിന്ന് അരാക്കിസിന്റെ മരുഭൂമി ഗ്രഹത്തെ മോചിപ്പിക്കുന്നതിനു വേണ്ടി പോൾ അട്രെഡീസ് ഫ്രീമെനൊപ്പം തുടർന്നുള്ള പോരാട്ടമാണ് ചിത്രം. മികച്ച വിഷ്വൽ ഇഫക്റ്റ്‍സ്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച സംഗീതം, മികച്ച സൗണ്ട്, ഛായാഗ്രഹണം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലേക്കാണ് ചിത്രത്തിന് കഴിഞ്ഞ ഓസ്കാർ പുരസ്‌കാരം ലഭിച്ചിരുന്നത്. 2021ൽ സൈ-ഫൈ ഴോണറിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ‘ഡ്യൂൺ’.

1965ൽ പുറത്തിറങ്ങിയ ഫ്രാങ്ക് ഹെർബെർട്ടിന്റെ ‘ഡ്യൂൺ’ എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം. സിനിമയുടെ ഒന്നാം ഭാഗം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. രണ്ടാം ഭാഗത്തിലായിരിക്കും ചിത്രത്തിന്റെ കഥ പൂർത്തിയാകുക.

ഈ കാലഘട്ടത്തിലോ ഇതിനു മുന്‍പോ അല്ല, ഭാവിയില്‍ 10,191ലെ ഒരു നക്ഷത്ര സമൂഹത്തിലാണ് കഥ നടക്കുന്നത്. അതില്‍ രാജാക്കന്മാര്‍ മാത്രം താമസിക്കുന്ന ഒരു നക്ഷത്രവും അതിനെ ചുറ്റിപറ്റി മറ്റു നക്ഷത്രങ്ങളും. ഓരോ നക്ഷത്രവും പുരതരിക്കുന്നത് ഓരോ കുടുംബങ്ങളാണ്. അരാക്കിസ് എന്ന ഒരു മരുഭൂമി ഗ്രഹത്തില്‍ മാത്രം കാണാന്‍ സാധിക്കുന്ന ‘സ്‌പൈസ്’ എന്ന വസ്തുവിന് പിന്നാലെയുള്ള യാത്രയാണ് ഈ സിനിമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News